പാലാ: ഡോക്ടർ പ്രമീളാദേവിയെ വിളിക്കുന്നു., പാലാക്കാരുടെ അമ്മയാകാൻ -അജിതാ ജയ്ഷോർ

പാലാ: ഡോക്ടർ പ്രമീളാദേവിയെ വിളിക്കുന്നു., പാലാക്കാരുടെ അമ്മയാകാൻ -അജിതാ ജയ്ഷോർ

കേരള രാഷ്ട്രീയത്തിൽ പാലാമണ്ഡലത്തിന് എന്നും ഒരു സ്ഥാനമുണ്ടായിരുന്നു.പാലാ ചിലർക്ക് മുത്തായിരുന്നു, പൊന്നായിരുന്നു., പക്ഷെ പാലായിലെ സാധാരണക്കാർക്കും 'സ്ത്രീകൾക്കും കുട്ടികൾക്കും, തോട്ടം മേഖലയിൽ പണിയെടക്കുന്നവർക്കും ചെറുകിട വ്യവസായികൾക്കും നാളിതുവരെ ഭരിച്ചവർ എന്തു നൽകി എന്ന് ചോദിച്ചാൽ ഉത്തരം ശുന്യമാണ്, പാലായിലെ ജനപ്രാതിനിത്യം രാഷ്ട്രീയ വിലപേശലുകൾ നടത്തി സ്വന്തം സ്വാർത്ഥ ലാഭത്തിന് വേണ്ടി മാത്രം ഉപയോഗിച്ചവരിൽ നിന്ന് വ്യത്യസ്തയാകുകയാണ് ശ്രീമതി പ്രമീളാദേവി എന്ന NDA സ്ഥാനാർത്ഥി, ഇപ്പോൾ പാലക്കാർ ചിന്തിച്ചു തുടങ്ങി പാല മണ്ഡലത്തിന് വേണ്ടിയത് വിദ്യാഭ്യസവും, പൊതുനന്മയും കണക്കാക്കി മാത്രം പ്രവർത്തിക്കുന്ന വ്യക്തിയാകണമെന്ന്, മികച്ച അദ്ധ്യാപികയും, എഴുത്തുകാരിയും നാട്ടിൻ പുറത്ത് കാരിയുമായ പ്രമീളാദേവിയുടെ പൊതു സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനം വനിതാ കമ്മീഷൻ അംഗം എന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ നടത്തിയ പ്രവർത്തനങ്ങൾ മാത്രം മതി, നാളിതുവരെ പാലായിലെ വികസനത്തിന് പ്രത്യേകിച്ച് സഭ നൽകിയ സംഭാവനകൾ അല്ലാതെ പറയത്തക്ക വികസനങ്ങൾ ഒന്നും തന്നെയുണ്ടായിട്ടില്ല, മുഴുവൻ സമയം ഇവിടത്തെ ജനപ്രതിനിധികൾ സ്വന്തം കാര്യങ്ങൾ വികസിപ്പിക്കാനെ അവരുടെ അധികാരം ഉപയോഗിച്ചിട്ടുള്ളു, ഒരു പക്ഷെ റബറധിഷ്ടിതവ്യവസായ സംരംഭങ്ങൾക്കും കുടിൽ വ്യവസായങ്ങൾക്കും ഇത്രയേറെ സാധ്യത ഇന്ത്യയിൽ പാലായ്ക്ക് മാത്രമേ ഉണ്ടാവുകയുള്ളു., തോട്ടം മേഖലയിൽ പണിയെടുക്കുന്ന തോട്ടം തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടില്ല, റബറും റബ്ബർ ഉത്പന്നങ്ങളും അസംസ്കൃത വസ്തുക്കളാക്കി, നിരവധി വ്യവസായങ്ങൾ ഇവിടെ സൃഷ്ടിക്കാമായിരുന്ന സമയത്ത് രാഷ്ട്രീയം കളിക്കാനെ മുൻ കാല പ്രതിനിധികൾക്ക് കഴിഞ്ഞിട്ടുള്ളു, ഒരു പക്ഷെ ചെറുകിട വ്യവസായങ്ങൾക്ക് ഇന്ത്യയിൽ പഞ്ചാബ് നോടൊപ്പം ഉയരേണ്ട സ്ഥലമായിരുന്നു പാലാ, എന്ന.റബറിൻ്റെ നാട്,, പ്രമീളാദേവിയുടെ സാന്നിദ്ധ്യം പാലായ്ക്ക് പുത്തനുണർവ്വ് ഉണ്ടാകും, കേന്ദ്ര പദ്ധതികൾ, തൊഴിൽ സംരംഭങ്ങൾ പാലായ്ക്ക'ഉറപ്പാക്കാൻ സാധിക്കും, തൊഴിലാളി ക്ഷേമപദ്ധതികൾ കേ ന്ദ്ര പദ്ധതികളുമായി കൂട്ടിയിണക്കി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും, യുവതി യുവാക്കളുടെ തൊഴിൽ പ്രതീക്ഷകൾ സഫലീകരിക്കാൻ സാധിക്കും, കേന്ദ്ര പദ്ധതികൾ ഉപയോഗപ്പെടുത്തി ഉയർന്ന സ്ഥലങ്ങളിലെ കുടിവെള്ള ക്ഷാമങ്ങൾക്ക് പരിഹാരങ്ങൾ കാണാം, പ്രവാസികളുടെ തിരിച്ചുവരവിൽ ഭയപ്പെട്ടു നില്ക്കുന്നവർക്ക് ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങാനും, വിപണന കേന്ദ്രങ്ങൾ ശാസ്ത്രീയമായി പരിഷ്കരിക്കുക വഴി കൃഷിക്കാർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വിലയും,വളങ്ങൾ, കാർഷിക ഉപകരണങ്ങൾ മുതലായവ സബ്സിഡിയായും, കുറഞ്ഞ വിലകൾക്കും ലഭ്യമാക്കും, പാലാ മണ്ഡലത്തിനെ വിവാദങ്ങളിൽ പെടുത്തി ശ്രദ്ധേയമാക്കാതെ വികസനത്തിൻ്റെതായ ശ്രദ്ധേയ കേന്ദ്രമാക്കാനാണ് പ്രമീള ദേവിയുടെ പരിശ്രമം അത് പാലായിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ട കഴിഞ്ഞു., അതു കൊണ്ടാണ് NDA സ്ഥാനാർത്ഥിയായ പ്രമീളാദേവിയുടെ വിജയം പാലായുടെ വിജയമെന്ന് പറഞ്ഞ് പൊതുസമൂഹം ഏറ്റെടുത്തിരിക്കുന്നത്.